തിരുവനന്തപുരം: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ. സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്. അതേസമയം, സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. ഇതേത്തുടർന്നാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ തീരുമാനിച്ചത്.
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. എ,ബി,സി വിഭാഗത്തിലുള്ള (ടിപിആർ 15 വരെ) പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നീ വ്യാപാര സ്ഥാപനങ്ങളും രാത്രി 8 വരെ തുറക്കാമെന്ന് സർക്കാർ വ്യക്തമാക്കി.
Post Your Comments