Latest NewsNewsHockeySports

ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ ഹോക്കി ടീമിന് തോൽവി

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഈ മാസം 24നാണ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം. അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്പെയിൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്.

ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ രണ്ടാം ക്വാർട്ടറിന്റെ അവസാനം വരെ ഇന്ത്യ 2-0 പിന്നിലായിരുന്നു. ഒരു ഫീൽഡ് ഗോളും ഒരു പെനാൽറ്റി കോർണർ ഗോളും നേടി മുന്നിലെത്തിയ ജർമനിയെ ഇന്ത്യ ഒപ്പം പിടിച്ചു. ദിൽപ്രീത് സിങ്ങും മൻപ്രീത് സിങ്ങും ഇന്ത്യക്കായി ഗോൾ നേടി. സമനില നേടാവുന്ന മത്സരത്തിൽ അവസാന നിമിഷം ഒരു ഗോൾ നേടി ജർമനി ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷ് രണ്ട് മികച്ച സേവുകൾ നടത്തിയിരുന്നു.

Read Also:- ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും

ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവുമധികം മെഡൽ നേടിയിട്ടുള്ള ഇനമാണ് ഹോക്കി. എട്ട് തവണ ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ട്. 1928 മുതൽ 1956 വരെ ഇന്ത്യ തുടർച്ചായി ആറ് മെഡലുകൾ നേടി. തുടർന്ന് 1984 ലോസ് ആഞ്ചലോസ് ഒളിമ്പിക്സിനു ശേഷം ഒരു തവണ പോലും അവസാന അഞ്ച് സ്ഥാനങ്ങളിൽ പോലും ഇന്ത്യൻ ഹോക്കി ടീം ഫിനിഷ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button