KeralaLatest NewsNews

കോവിഡിനെ നിര്‍വീര്യമാക്കാനുള്ള യന്ത്രവുമായി ബോംബ് സ്‌ക്വാഡ് അംഗം

കൊച്ചി: വീടുകളിലും സ്ഥാപനങ്ങളിലും കോവിഡ് അണുനശീകരണത്തിന് ഉപയോഗിക്കാവുന്ന അള്‍ട്രാവയലറ്റ് യന്ത്രം സ്വന്തമായി വികസിപ്പിച്ച് ബോംബ് സ്‌ക്വാഡ് അംഗം. സിവില്‍ പോലീസ് ഓഫീസര്‍ എസ്. വിവേകാണ് പൊതുവിപണിയില്‍ 50,000 രൂപ മുതല്‍ 2.40 ലക്ഷം രൂപ വരെ വിലവരുന്ന യന്ത്രം 10,000 രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് എറണാകുളം ബോംബ് സ്‌ക്വാഡ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിനു നല്‍കിയത്.

Also Read: സംസ്ഥാനത്ത് സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

രാസ രീതികളുപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികള്‍, ഓഫീസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ സമയത്തിനുള്ളില്‍ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം. പ്രവര്‍ത്തനം ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കു ശേഷം മാത്രമേ യന്ത്രം വികിരണങ്ങള്‍ പ്രസരിപ്പിക്കുകയുള്ളു. അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ മനുഷ്യന് ഹാനികരമാണെന്നതിനാല്‍ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാല്‍ തനിയേ പ്രവര്‍ത്തം നിര്‍ത്തുന്ന മോഷന്‍ സെന്‍സറുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. വൈറസുകളുടെയും ബാക്ടീരിയകളുടെയും ആര്‍.എന്‍.എയും ഡി.എന്‍.എയും നിര്‍വീര്യമാക്കുവാനുള്ള യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജില്‍ പരീക്ഷിച്ചു വിജയിച്ചതാണ്.

പോലീസ് സേനക്ക് വേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്‌ഫോടന സംവിധാനം സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ ഡിറ്റണേറ്ററുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി രണ്ടാള്‍ ചേര്‍ന്ന് ബാറ്ററി ചുമക്കുന്ന രീതി പഴങ്കഥയാകും. പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ് വിവേക് വികസിപ്പിച്ച സ്‌ഫോടന യന്ത്രം. ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ യന്ത്രങ്ങള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടേതടക്കം വിവിധ പോലീസ് ഓഫീസുകളിലേക്ക് ഇദ്ദേഹം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button