KeralaNattuvarthaLatest NewsNews

പോലീസ് സ്റ്റേഷനിൽ ജനങ്ങൾക്ക് മുമ്പിൽ വനിതാ എസ്ഐ മാരുടെ തമ്മിലടി: ഒരാൾക്ക് പരിക്ക്

കയ്യാങ്കളിയിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസ തേടിയ ഫാത്തിമയുടെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്

കൊല്ലം: കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ എസ് ഐമാർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ എസ്ഐമാരിൽ ഒരാൾക്ക് പരിക്കേറ്റു. പരാതിക്കാരായി എത്തിയ പൊതു ജനത്തിന് മുന്നിൽ നടന്ന തമ്മിലടിയിൽ വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. സ്റ്റേഷനിലേക്ക് സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്സിയാണ് ഫാത്തിമയെ പരിക്കേല്പിച്ചതെന്നാണ് സൂചന.

കൊട്ടാരക്കര വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിക്കുന്നത് ഫാത്തിമയാണ്. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ട ഡെയ്സി കൊട്ടാരക്കരയിലേക്ക് വീണ്ടും ചുമതലയേക്കാൻ വനിതാ സ്റ്റേഷനിലെത്തിയതാണ്. അതേസമയം ഇത് സംബന്ധിച്ച ഒരറിവും ലഭിച്ചിരുന്നില്ല എന്ന്‌ പറഞ്ഞ ഫാത്തിമ ചുമതല ഒഴിയാൻ വിസമ്മതിച്ചു.

ഉച്ചയോടെ കസേര തനിക്ക് വിട്ടുതരണമെന്ന് അവശ്യപ്പെട്ട ഡെയ്സി മേശപൂട്ടി താക്കോലെടുത്ത്. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് വിഷയം തമ്മിലടിയിൽ എത്തിയത്. കയ്യാങ്കളിയിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസ തേടിയ ഫാത്തിമയുടെ കൈയ്ക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button