KeralaNattuvarthaLatest NewsNewsIndiaInternational

ശ്രീജേഷിന് അർഹമായ പാരിതോഷികം നൽകും, സർക്കാർ അംഗീകാരം നൽകിയില്ല എന്ന വാർത്ത വ്യാജം: കായിക മന്ത്രി വി അബ്ദുറഹ്മാൻ

കൊച്ചി: ശ്രീജേഷിന് അർഹമായ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടാൻ പ്രവർത്തിച്ച മലയാളി ഗോള്‍കീപ്പറാണ് ശ്രീജേഷ്. കേരളത്തിന്റെ അഭിമാനമായ അദ്ദേഹത്തിന് അര്‍ഹമായ സമ്മാനം നല്‍കും. ശ്രീജേഷിന് പരിഗണന നല്‍കിയില്ലെന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

Also Read:ഡോക്ടമാരെ അക്രമിച്ചാൽ ഇനി പുറം ലോകം കാണില്ല: കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

ശ്രീജേഷിന് അര്‍ഹമായ പാരിതോഷികം നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. അദ്ദേഹത്തിന് അർഹമായ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, ശ്രീജേഷിന് അർഹിക്കുന്ന അംഗീകാരം നൽകുന്നില്ലെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രമുഖ നേതാക്കൾ പലരും ഗവണ്മെന്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button