Latest NewsKeralaNattuvarthaNewsLife StyleHealth & FitnessSex & Relationships

പണം സമ്പാദിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളുകളുടെ ബന്ധങ്ങള്‍ പരാജയപ്പെടുന്നു, പങ്കാളിയുമായി ഒത്തുപോകില്ല: പഠനം

ഒരാളിൽ കൂടുതല്‍ പണം സമ്പാദിക്കാനുള്ള ആഗ്രഹം കാണുമ്പോൾ അവരുടെ ജീവിത പങ്കാളി അവരെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നില്ല

ടെക്‌സാസ്: വരുമാനത്തിലും പണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ സ്വാധീനം കുറവാണെന്ന് പഠനം. സ്നേഹ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് പണവും ഒരു കാരണമാകാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യത്തിലും പണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകള്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വിജയിക്കില്ലെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, ടെക്‌സാസ് എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ ഗവേഷണം പറയുന്നു. അതിനാൽ അത്തരം ആളുകള്‍ അവരുടെ പങ്കാളിയുമായി ഒത്തുപോകില്ല തല്‍ഫലമായി, അവർ ജീവിതത്തിന്റെ വ്യത്യസ്ത വഴികളിലേക്ക് വ്യതിചലിക്കുന്നു.

വിഷയവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ പങ്കെടുത്ത 434 പേർ ദീര്‍ഘകാലമായി ഒരേ പങ്കാളിയുമായി ജീവിക്കുന്നവരോ, വിവാഹിതരോ ആണ്. അവരുമായുള്ള സംഭാഷണത്തിൽ നിന്ന് എന്തുകൊണ്ട് പങ്കാളിയുമായി ഒത്തുപോകുന്നില്ലെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇതോടൊപ്പം ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് സാമ്പത്തിക വിജയത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നതും സാമ്പത്തിക വിജയം ജീവിത നിലവാരത്തെ ബാധിക്കില്ലെന്ന് പറയുന്നതുമായ ലേഖനങ്ങൾ വായിക്കാനായി നല്‍കി.

ആദ്യം മദ്യം നിരോധിക്കട്ടെ: ഈ ബുൾ ജെറ്റ് വിവാദത്തിൽ വിമർശനവുമായി ഒമർ ലുലു

ഇതിൽ നിന്നും വ്യക്തി ബന്ധങ്ങളും പണവും തമ്മിലുള്ള ബന്ധം ഗവേഷകര്‍ കണ്ടെത്തി. പണം സമ്പാദിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളുകള്‍ക്ക് അവരുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. ഇതാണ് വേര്‍പിരിയലിന്റെ പ്രധാന കാരണം. മിഷിഗനിലെ അസിസ്റ്റന്റ് പ്രൊഫസറും സൈക്കോളജിസ്റ്റുമായ ഡെബോറ ഇ വാര്‍ഡിന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി സാമ്പത്തിക വിജയത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ വ്യക്തിബന്ധങ്ങളിൽ പരാജയം സംഭവിക്കുന്നു.

ഗവേഷണത്തില്‍ ഉള്‍പ്പെട്ട 434 പേരില്‍ 74 ശതമാനം പേര്‍ക്കും ഡയറികള്‍ നല്‍കി. ഈ ഡയറിയില്‍ എല്ലാ ആഴ്ചയും ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എഴുതാന്‍ ആവശ്യപ്പെട്ടു. 6 ആഴ്ചയ്ക്ക് ശേഷം ഇവ വിലയിരുത്തിയതിൽ നിന്നും ഒരാളിൽ കൂടുതല്‍ പണം സമ്പാദിക്കാനുള്ള ആഗ്രഹം കാണുമ്പോൾ അവരുടെ ജീവിത പങ്കാളി അവരെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button