Latest NewsNewsIndia

രാജ്യം സ്വയം പര്യാപ്തമാകണം, സ്വന്തം നാട്ടില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് നമുക്ക് വേണ്ടത്: പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വന്തം നാട്ടില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് രാജ്യത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി ഐ ഐ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുകയാണ്. ഈ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും കൂടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read:കടയ്ക്കാവൂരിലെ അമ്മയ്‌ക്കെതിരെ പോക്സോ ചുമത്തിയ വിവാദനായകൻ, ഡിവൈഎസ്പി സുരേഷിന് സസ്‌പെൻഷൻ

അവസരങ്ങള്‍ ഫലപ്രദമായി ഉപയോ​ഗിക്കാന്‍ വ്യവസായ ലോകം തയ്യാറാകണമെന്നും, വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഇരട്ടി പ്രയത്നത്തിലൂടെ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് പോകാനാകൂ. പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുകയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

അതേസമയം, രാജ്യത്തെ വ്യാവസായിക രംഗത്ത് കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയതോതിലുള്ള മുന്നേറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button