Latest NewsNewsIndia

75 -ാം സ്വാതന്ത്ര്യ ദിനം: ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന് ആദരവ് അറിയിച്ച് ഗൂഗിൾ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആദരവുമായി ഗൂഗിൽ ഡൂഡിൽ. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രണ്ട് ശതാബ്ദത്തോളം ഇന്ത്യ നടത്തിയ പോരാട്ടത്തെയാണ് ഗൂഗിൽ ഡൂഡിൽ ആദരിച്ചത്. കൊൽക്കത്തയിലെ ചിത്രകാരനായ സയൻ മുഖർജിയാണ് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ഉയർത്തിക്കാട്ടുന്ന ഡൂഡിലിന് രൂപകൽപ്പന നൽകിയത്.

Read Also: രാത്രിയില്‍ വാട്സാപ്പിലൂടെ ചുംബന സ്മൈലികള്‍ അയയ്ക്കുകയും വീഡിയോ കോള്‍ ചെയ്യലും:അദ്ധ്യാപകനെതിരെ വിദ്യാര്‍ഥിനികളുടെ പരാതി

ഭരതനാട്യവും ഛൗ നൃത്തവും ഉൾപ്പെടുന്ന ഡൂഡിലാണ് അദ്ദേഹം രൂപകൽപ്പന ചെയ്തത്. രാജ്യം 75 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ നിൽക്കുമ്പോഴാണ് ഗൂഗിളിന്റെ ആദരം.

Read Also: ഛത്തീസ്ഗഡിന് നാലു പുതിയ ജില്ലകൾ കൂടി: പ്രഖ്യാപനം മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button