KeralaNattuvarthaLatest NewsNews

കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് കോടികളുടെ മണിചെയിൻ തട്ടിപ്പ്: നാട്ടുകാരിൽനിന്നും വാങ്ങിയത് 5 മുതൽ 10 ലക്ഷം രൂപ വരെ

പണം നഷ്ടമായത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകില്ലെന്ന ഉറപ്പ് ഇടപാടുകാർ നാട്ടുകാരിൽ നിന്ന് എഴുതി വാങ്ങുന്നുണ്ട്

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ മണിചെയിൻ തട്ടിപ്പ് നടക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സ്ഥലത്ത് വാടകയ്ക്കു മുറിയെടുത്തു താമസിച്ച് തട്ടിപ്പിന് നേതൃത്വം നൽകിയെന്നാണ് നാട്ടുകാർ പരാതിയിൽ പറയുന്നത്.

വില കുറഞ്ഞ ഗൃഹോപകരണങ്ങളും സൗന്ദര്യവർധക വസ്തുക്കളും മറ്റും നൽകി ഇടപാടുകാർ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് നാട്ടുകാരിൽനിന്ന് വാങ്ങിയിരുന്നത്. മണിചെയിൻ ശൃംഖലയുടെ ഭാഗമാകുന്നവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേർക്കുന്നതോടെ തട്ടിപ്പ് വളരെ വേഗത്തിൽ വ്യാപിക്കുകയാണ്. മറ്റുള്ളവരെ ചേർക്കാൻ കഴിയാത്തവർക്കും, പിന്മാറുന്നവർക്കും മുടക്കിയ പണം തിരികെ നൽകാതെയാണ് തട്ടിപ്പ്. പണം നഷ്ടമായത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകില്ലെന്ന ഉറപ്പ് ഇടപാടുകാർ നാട്ടുകാരിൽ നിന്ന് എഴുതി വാങ്ങുന്നുണ്ട്.

കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് കോടികളുടെ മണിചെയിൻ തട്ടിപ്പ്: നാട്ടുകാരിൽനിന്നും വാങ്ങിയത് 5 മുതൽ 10 ലക്ഷം രൂപ വരെ

ആഡംബര വാഹനങ്ങളിൽ യോഗത്തിനെത്തിയാണ് ഇടപാടുകാർ നാട്ടുകാരെ ആകർഷിക്കുന്നത്. തട്ടിപ്പിനിരയായി ജോലി രാജിവച്ച് ഈ രംഗത്ത് സജീവമാകാൻ ശ്രമിച്ച നിരവധിയാളുകളാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. മക്കളുടെ വിവാഹം, ഗൃഹനിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായി കരുതിവച്ച പണം നിക്ഷേപിച്ച ആളുകളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button