KeralaNattuvarthaLatest NewsNews

ജോസഫൈന് പകരം പി. സതീദേവി: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി. ജയരാജന്റെ സഹോദരി

ഇത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയേറ്റില്‍ ധാരണയായി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി നിയമിതയാകും. ഇത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയേറ്റില്‍ ധാരണയായി. 2004 ല്‍ വടകര ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സതീദേവി നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. സിപിഎം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് മുൻ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് സംസ്ഥാന വനിതാ കമ്മീഷന് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ഒരു വര്‍ഷം കൂടി കാലാവധിനിലനിൽക്കെയാണ് മുൻ അധ്യക്ഷൻ ജോസഫൈൻ രാജിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button