Latest NewsNewsIndia

മോദി ക്ഷേത്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി

പുനെ : നരേന്ദ്രമോദി ക്ഷേത്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി. ക്ഷേത്രം നിര്‍മിച്ച ബിജെപി പ്രവര്‍ത്തകന്‍ മയൂര്‍ മുണ്ടെ തന്നെയാണ് ബുധനാഴ്ച രാത്രി പ്രതിമ മാറ്റിയത്. പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല.

Read Also : ഓണത്തിന് ജാഗ്രത കൈവിടരുത് : മുന്നറിയിപ്പുമായി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് 

പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തില്‍നിന്ന് പ്രതിമ നീക്കം ചെയ്തതെന്നാണ് അറിയുന്നത്. ക്ഷേത്രം ടാര്‍പോളിന്‍ കൊണ്ട് മറച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മാണം വിവാദമായതോടെ ക്ഷേത്രം നിര്‍മിച്ച മയൂര്‍ മുണ്ടെയെ ബിജെപി കൈവിട്ടിരുന്നു.

ക്ഷേത്രം നിര്‍മിച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം പറയുന്നത്. ക്ഷേത്രം നിര്‍മിച്ച പ്രവര്‍ത്തകനെതിരേ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉൾപ്പെടെ രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button