Latest NewsNewsIndia

യോ​ഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഐപിഎസ്ഓഫീസര്‍ വീട്ടു തടങ്കലില്‍? തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുപുതിയ നീക്കങ്ങൾ

തന്നെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ടെന്ന് ഠാക്കൂറും അവകാശപ്പെട്ടു

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഉത്തർപ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു വിവാദത്തിലായ മുന്‍ ഉത്തര്‍പ്രദേശ് ഐ.പി.എസ് ഓഫീസര്‍ അമിതാഭ് ഠാക്കൂര്‍ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്തകൾ പങ്കുവച്ചിരിക്കുന്നത്.

read also: ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ചു: യുവതിയ്ക്ക് ദാരുണാന്ത്യം

യോ​ഗിയുടെ സ്വന്തം പട്ടണമായ ​ഗോരഖ്‌പൂര്‍ സന്ദര്‍ശിക്കാനും ഒരു പൊതു സമ്ബര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനുമിരിക്കെയാണ് ഈ നടപടി. രാവിലെ ഗോരഖ്പൂരിലേക്ക് പോകുന്നതില്‍ നിന്ന് ഠാക്കൂറിനെ തടയുകയും ഗോമതി നഗര്‍ പ്രദേശത്തെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തുവെന്നും അദ്ദേഹത്തിന്റെ വീടിന് ചുറ്റും പൊലീസിനെ വിന്യസിച്ചതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്നെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ടെന്ന് ഠാക്കൂറും അവകാശപ്പെട്ടു. എന്നാൽ ഗോരഖ്പൂരിലേക്ക് പോകുന്നത് തടയുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button