KeralaLatest NewsNews

മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു

ഏഷ്യാനെറ്റ് ന്യൂസില്‍ രാജി നല്‍കിയ ജിമ്മി, നിലവില്‍ നോട്ടീസ് പീരിഡിലാണ്. അടുത്ത 15ഓടെ ഏഷ്യാനെറ്റ് ന്യൂസിലെ ജീവിതം അവസാനിപ്പിക്കും.

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ പ്രമുഖ വാര്‍ത്താ അവതാരകനുമായ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് ന്യൂസ് വിടുന്നു. സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയിൽ അവസരം കിട്ടിയതിനെ തുടർന്നാണ് ജിമ്മി ഏഷ്യാനെറ്റ് വിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ് സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി. സാമ്പത്തിക വിഷയങ്ങളില്‍ ആഴത്തിലുള്ള ഗവേഷണം നടത്തുന്ന സ്ഥാപനം. അവരുടെ കണ്ടെത്തുലകളും മറ്റും ജനങ്ങളിലേക്ക് എത്തിക്കാന്‍ ശക്തമായ മാധ്യമ സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസില്‍ രാജി നല്‍കിയ ജിമ്മി, നിലവില്‍ നോട്ടീസ് പീരിഡിലാണ്. അടുത്ത 15ഓടെ ഏഷ്യാനെറ്റ് ന്യൂസിലെ ജീവിതം അവസാനിപ്പിക്കും. കോവിഡ് കാലമായതു കൊണ്ട് തന്നെ ഇപ്പോള്‍ വര്‍ക് ഫ്രം ഹോം സംവിധാനത്തിലാണ് ഏഷ്യാനെറ്റിലെ ജോലി. കൊച്ചി. തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജിമ്മി പിന്നീട് വാര്‍ത്താ അവതരണത്തിലേക്കും മാറി. പ്രൈംടൈമില്‍ അടക്കം അവതാരകനായി.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പിന്നീട് ന്യൂസില്‍ നിന്ന് പ്രോഗ്രാമിലേക്ക് മാറുകയും ചെയ്തു. വഫാ ഫിറോസിന്റെ അഭിമുഖം പോയിന്റ് ബ്ലോക്കില്‍ എടുത്ത് ഏറെ ചര്‍ച്ചകളില്‍ നിറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് ജിമ്മി. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ തൽത്സമയ അഭിമുഖവും വാര്‍ത്തയായി മാറി. സ്പ്രിങ്ലര്‍ വിവാദ കാലത്തെ ശിവശങ്കറിന്റെ അഭിമുഖം എല്ലാ അര്‍ത്ഥത്തിലും എക്‌സ്‌ക്ലൂസീവായി ചര്‍ച്ച ചെയ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button