KeralaNattuvarthaYouthLatest NewsIndiaMenNewsWomenFashionBeauty & StyleLife StyleHealth & FitnessHome & GardenSex & Relationships

സെക്ഷ്വല്‍ ജെലസിയെക്കുറിച്ച് തീർച്ചയായും അറിയുക: ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാം

ദാമ്പത്യത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് ലൈംഗികത. പക്ഷെ ലൈംഗികതയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. കൃത്യമായ സെക്ഷ്വൽ വിദ്യാഭ്യാസമോ മറ്റോ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാവാത്തത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
ആവശ്യമായ ധാരണ ലൈംഗികവിഷയങ്ങളിൽ ഇല്ലാതിരിക്കുന്നത് ക്രമേണ ബന്ധത്തെ തന്നെ പ്രതികൂലമായി ബാധിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Also Read:കുട്ടികളുടെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങിയാൽ എന്ത് ചെയ്യണം: മാതാപിതാക്കൾ അറിയാൻ

ഇത്തരത്തില്‍ ഒരു ബന്ധത്തെ ദോഷകരമായി സ്വാധീനിക്കുന്ന പ്രശ്‌നമാണ് ‘സെക്ഷ്വല്‍ ജെലസി’. ‘ജെലസി’ അഥവാ അസൂയ എന്താണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ എന്താണ് ‘സെക്ഷ്വല്‍ ജെലസി’?.
ലൈംഗിക കാര്യങ്ങളില്‍ പങ്കാളിയില്‍ അവിശ്വാസ്യത തോന്നുന്ന അവസ്ഥയാണ് ‘സെക്ഷ്വല്‍ ജെലസി’. ഇത് ഒരു മാനസികപ്രശ്‌നമായിത്തന്നെയാണ് മനശാസ്ത്ര വിദഗ്ധര്‍ കണക്കാക്കുന്നത്.

പുരുഷന്മാരിലാണ് പൊതുവില്‍ സ്ത്രീകളെ അപേക്ഷിച്ച്‌ ‘സെക്ഷ്വല്‍ ജെലസി’ കാണുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീകളില്‍ ‘ഇമോഷണല്‍ ജെലസി’ അഥവാ വൈകാരികമായ അവിശ്വാസ്യതയാണ് കൂടുതലും കാണപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ചില പഠനങ്ങള്‍ ഈ നിരീക്ഷണം തെറ്റാണെന്നും സമര്‍ത്ഥിക്കുന്നുണ്ട്. അതായത് ‘സെക്ഷ്വല്‍ ജെലസി’ സ്ത്രീയിലും പുരുഷനിലും ഒരുപോലെ കാണപ്പെടുന്നതായാണ് ഈ പഠനങ്ങള്‍ അവകാശപ്പെടുന്നത്.

ഈ രോഗാവസ്ഥ നമ്മളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം

‘സെക്ഷ്വല്‍ ജെലസി’ വര്‍ധിക്കുന്നതിന് അനുസരിച്ച്‌ ബന്ധം ‘ടോക്‌സിക്’ ആയി മാറാം. എന്നുവച്ചാല്‍ പരസ്പരം നാശത്തിന് മാത്രം പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ബന്ധമെത്തുന്നു എന്ന്. പങ്കാളിയോടൊപ്പം ജീവിക്കുന്ന സമയമെല്ലാം ഊര്‍ജ്ജമില്ലാതെ തളര്‍ന്നതായി തോന്നുക, വിരസതയും വിഷാദവും നേരിടുക എന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്.

എല്ലായ്‌പോഴും പരസ്പരം ഏതെങ്കിലും വിഷയത്തിന് മുകളില്‍ വാദപ്രതിവാദമുണ്ടാവുക, കുറ്റപ്പെടുത്തുക എന്നിങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ അതും വിശ്വാസ്യതയുടെ പ്രശ്‌നമാവാമെന്നാണ് കണ്ടെത്തൽ. എപ്പോഴും വഴക്കുണ്ടാകുമ്പോള്‍, അതൊഴിവാക്കാനായി കള്ളം പറഞ്ഞുതുടങ്ങാം. പങ്കാളികള്‍ പരസ്പരം കള്ളം പറയുന്നത് ആശാസ്യമായ രീതിയല്ല.

ഇത്തരത്തില്‍ പങ്കാളിയോട് കള്ളം പറയുന്നുവെങ്കില്‍ അതും ‘സെക്ഷ്വല്‍ ജെലസി’യുടെ ഭാഗമാകാമെന്നാണ് റിപ്പോർട്ട്‌. എപ്പോഴും ഉത്കണ്ഠ തോന്നുക, ഇല്ലാത്ത ഒരു സംഭവത്തെ സങ്കല്‍പിച്ച്‌ അത് നടക്കുന്നതായി വിശ്വസിക്കുക, അതിന്മേല്‍ നിന്ന് പ്രതികരിക്കുക, വൈകാരികപ്രശ്‌നങ്ങളനുഭവിക്കുക എന്നിവയെല്ലാം ‘സെക്ഷ്വല്‍ ജെലസി’യുടെ ഭാഗമായി ഉണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button