KollamCOVID 19KeralaNattuvarthaNews

കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

കൊല്ലം: കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂർ തൊളിക്കോട്ട് തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെയോടെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വിശ്വകുമാർ കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു. കോവിഡ് ബാധിക്കുമെന്ന ഭീതി മൂലമാണ് താൻ ആത്മഹത്യാ ചെയ്യുന്നത് എന്ന് വിശ്വകുമാർ മൊബൈൽ ഫോണിൽ എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button