IdukkiKeralaNews

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ, പിന്നിൽ വൻ ശൃംഖലയെന്ന് പോലീസ്

കാമുകനായ സുനീഷാണ് തനിക്ക് സ്വര്‍ണ്ണം നല്‍കിയതെന്ന്​ മഞ്ജുഷ

അടിമാലി: മുക്കുപണ്ടം ബാങ്കില്‍ പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കീരിത്തോട് കപ്യാരുകുന്നേല്‍ സുനീഷ് (28), കട്ടപ്പന കാട്ടുകുടിയില്‍ സുഭാഷ്(44), അടിമാലി കാംകോ ജംഗ്ഷനില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഷിജു (46), ഇടുക്കി ചേലച്ചുവട് പുത്തന്‍ പുരക്കല്‍ മഞ്ജുഷ (28) എന്നിവരാണ് പിടിയിലായത്.

അടിമാലി യൂണിയന്‍ ബാങ്കില്‍ മഞ്ജുഷ 92000 രൂപക്ക് 32 ഗ്രാം സ്വര്‍ണ്ണം പണയം വെച്ചിരുന്നു. സ്വര്‍ണ്ണം പരിശോധിച്ച ബാങ്ക് അധികൃതര്‍ക്ക് ഇത് മുക്കുപണ്ടമാണെന്ന് ബോധ്യമായതിനെ തുടർന്ന് ഇത് തിരിച്ചെടുക്കാന്‍ മഞ്ജുഷയോട് ബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ മഞ്ജുഷ ഇത് തിരിച്ചെടുക്കാഞ്ഞതിനെത്തുടർന്ന് അധികൃതർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പോലീസ് മഞ്ജുഷയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കാമുകനായ സുനീഷാണ് തനിക്ക് സ്വര്‍ണ്ണം നല്‍കിയതെന്ന്​ മഞ്ജുഷ പോലീസിനോട്​ വ്യക്തമാക്കി​.

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് പാകിസ്ഥാന്റെ ഒത്താശയോടെ : 15,000 പാക് തീവ്രവാദികള്‍ അഫ്ഗാനില്‍ എത്തി

പോലീസ് സുനീഷിനെ പിടികൂടി ചോദ്യം ചെയ്തതോടെ ഒര്‍ജിനല്‍ സ്വര്‍ണ്ണം പൊലെ മുക്കുപണ്ടം 916 ഹാൾമാര്‍ക്കോടെ നിര്‍മ്മിച്ച് നല്‍കിയത് സുഭാഷ് ആണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അടിമാലിയിലെ ഇടപാടുകാരെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജു പങ്കാളിയാണെന്ന് കണ്ടെത്തി. യൂണിയന്‍ ബാങ്ക് അടിമാലി ശാഖയില്‍ നിന്ന് ഇത്തരത്തിൽ മുക്കുപണ്ടം വെച്ച് ഷിജു 2.5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. പോലീസ് നിര്‍ദ്ദേശപ്രകാരം ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത് വ്യക്തമായി.

ചോദ്യം ചെയ്യലിൽ മറ്റ് ബാങ്കുകളിലും ഇത്തരം തട്ടിപ്പ് നടത്തിയതായി പ്രതികള്‍ വ്യക്തമാക്കി. ജില്ലയിൽ സുഭാഷിന്‍റെ മുഖ്യ ഏജന്‍റാണ് സുനീഷ്. പല ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് ഇയാള്‍. ഇയാളുടെ സംഘാംഗമായ കീരിത്തോട് സ്വദേശി മനു മാടപ്രാവില്‍ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു. സുഭാഷിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button