MalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadKeralaNattuvarthaLatest NewsNewsIndia

മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ

പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍ പ്രസവിച്ചു കിടന്ന തെരുവുനായയുടെ മേലേക്ക് പന്തം കത്തിച്ചു വച്ചാണ് സ്ത്രീകള്‍ ഈ ക്രൂരത ചെയ്തത്. സംഭവത്തിൽ പ്രതികളായ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Also Read:പഞ്ച്ഷീറിൽ താലിബാന് സഹായം: പാകിസ്ഥാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇറാൻ

ഒരു മാസം മുന്‍പ് പറവൂര്‍ മാഞ്ഞാലി ഡൈമണ്‍മുക്ക് ചാണയില്‍ കോളനിയിലെ ഒരു വീടിന്റെ വരാന്തയില്‍ പ്രസവിച്ച നായയെയും കുഞ്ഞുങ്ങളെയുമാണ് യുവതികൾ തീവച്ചു കൊന്നത്. വരാന്തയിൽ നിന്ന് ഇവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ഈ ക്രൂരത നടത്തിയത്.

ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ് ചത്തത്. അക്രമത്തില്‍ പന്തം കന്തിച്ച്‌ നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു . വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button