Latest NewsNewsIndia

ഇന്ത്യ 13-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിച്ചതില്‍ അതിയായ സന്തോഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ലോക സമ്പദ്‌വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാന്‍ ബ്രിക്സിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം വികസ്വര രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബ്രിക്‌സിന് സാധിച്ചു. ഇത് തുടര്‍ന്നും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. 13-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

Read Also : ഷാർജയിൽ നിന്നും സൗദി അറേബ്യയിലേക്ക് പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി എയർ അറേബ്യ

അതേസമയം, ബ്രിക്സ് സംഘടനയുടെ 13 -ാം വാര്‍ഷികത്തില്‍ ഇന്ത്യ ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം ലോകവ്യാപകമായ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇനി അഫ്ഗാനിസ്താന്‍ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകരുത്. എന്നാല്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് തീവ്രവാദവും മയക്കുമരുന്ന് ഉത്പ്പാദനവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button