Latest NewsUAENewsInternationalGulf

എംബിആർ ഹൗസിംഗ് മേധാവിയുടെ സേവനങ്ങൾ അവസാനിപ്പിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാമി അബ്ദുള്ള ഗർഗാഷിന്റെ സേവനങ്ങൾ അവസാനിപ്പിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു.

Read Also: സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് വർ​ഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമം: എകെ ബാലൻ

സെപ്തംബർ 14 ചൊവ്വാഴ്ച്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. സാമ്പത്തിക വികസന വകുപ്പ്, എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലകൾ നിർവഹിക്കുന്നതിന് ഒമർ ഹമദ് അബ്ദുള്ള ഹമദ് ബു ഷബാബിനെ നിയമിക്കുകയും ചെയ്തു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: എത്യോപ്യയിലേക്കും സുഡാനിലേക്കും മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമായി വിമാനങ്ങൾ അയച്ച് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button