Latest NewsNewsIndia

സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ കോടികൾ: കേട്ടപാതി എ. ടി. എമ്മുകളിലേക്ക് ഓടി ജനങ്ങൾ

പറ്റ്ന: ബീഹാറിൽ രണ്ട് ആണ്‍കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലായി 900 കോടി രൂപ കണ്ടെത്തി. തുടർന്ന് ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനായി ബീഹാറിലെ കതിഹര്‍ ഗ്രാമത്തിലെ എടിഎമുക്കളില്‍ ഗ്രാമീണരുടെ തിക്കും തിരക്കും.

Also Read: ഓ മൈ ജീൻ: ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം, നൂതന സാങ്കേതിക വിദ്യയുമായി സ്​റ്റാര്‍ട്ടപ്​ കമ്പനി

ആറാം ക്ലാസുകാരനായ ആതിശിന്റെ അക്കൗണ്ടില്‍ 6.2 കോടി രൂപയാണ് എത്തിയത്. സഹപാഠിയായ ഗുരു ചരണ്‍ വിശ്വാസിന്റെ അക്കൗണ്ടിലാകട്ടെ 900 കോടിയിലധികം രൂപയും. സംഭവത്തെ കുറിച്ച്‌ ബാങ്ക് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികള്‍ക്കും ഉത്തര്‍ ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു അക്കൗണ്ട്. സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച്‌ കുറച്ച്‌ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയായിരുന്നു കുട്ടികളുടെ കുടുംബങ്ങള്‍.

യൂണിഫോം വാങ്ങാനും മറ്റ് പഠ്യേതര ആവശ്യങ്ങള്‍ക്കുമായി സര്‍കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. പണം എത്തിയിട്ടുണ്ടോ എന്നറിയാന്‍ ഗ്രാമത്തിലെ പൊതു ഇന്റർനെറ്റ് കേന്ദ്രത്തിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ സംഭവം അറിയുന്നത്. എന്നാൽ രേഖകളില്‍ മാത്രമാണ് ഭീമമായ തുക എത്തിയത് കാണിച്ചിട്ടുള്ളത്. അക്കൗണ്ടുകളില്‍ ഈ പണം ഇല്ലെന്നും കതിഹര്‍ ജില്ല മജിസ്ട്രേറ്റ് ഉദയന്‍ മിശ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button