Latest NewsNewsInternational

ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപനത്തിനിടെ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍ : വൈറലായി വീഡിയോ

വാഷിംഗ്ടണ്‍ : ഏഷ്യ- പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം തടയാനുള്ള പുതിയ പ്രതിരോധ കരാറാണ് യു.എസും യു.കെയും ആസ്‌ട്രേലിയയും പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു. കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ എന്നിവര്‍ ചേര്‍ന്ന് വിര്‍ച്വല്‍ വാര്‍ത്തസമ്മേളനത്തിലാണ് ഓകസ് എന്ന പേരിലുള്ള കരാറിനെ കുറിച്ച്‌ ധാരണയിലെത്തിയത്.

Read Also : വേതന കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കാന്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി യുഎഇ  

ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപനത്തിനിടെ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട്മോറിസന്റെ പേര് ജോ ബൈഡന്‍ മറന്ന സംഭവം വൈറലാകുകയാണ്. പരിപാടിക്കു ശേഷം നന്ദി പറയുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് പറഞ്ഞെങ്കിലും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ മോറിസന്‍ തംപ്സ് അപ് ആംഗ്യത്തിലൂടെയാണ് ഇതിനോട് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button