Latest NewsNewsFunny & Weird

കൂറ്റന്‍ കരടിയെ കടിക്കാന്‍ പിന്നാലെ കൂടി ചെന്നായ: വീഡിയോ കാണാം

വാഷിങ്ടൺ: മൃഗങ്ങളുടെ രസകരമായി നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ ഒരു കൂറ്റൻ കരടിയുടെ പിന്നാലെ കൂടി അതിനെ ശല്യപ്പെടുത്തുന്ന ചെന്നായുടെ ദൃശ്യങ്ങളാണ്  വൈറലായിരിക്കുന്നത്. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

പാർക്കിലെ തുറസ്സായ സ്ഥലത്തുവച്ചാണ് ചെന്നായ കരടിയെ ശല്യപ്പെടുത്തുന്നത്. തവിട്ടുനിറമുള്ള ഗ്രിസ്ലി കരടിയുടെ പിൻഭാഗത്ത് കടിക്കാനാണ് ചെന്നായയുടെ ശ്രമം .തുടക്കത്തിൽ ചെന്നായയെ ശ്രദ്ധിക്കാതിരുന്ന കരടി ചെന്നായ തൊട്ടുപിന്നിലെത്തിയപ്പോൾ ആദ്യമൊന്ന് ഞെട്ടി. കരടി പെട്ടെന്ന് പിന്നിലേക്ക് തിരിഞ്ഞതോടെ ചെന്നായയും അൽപം അകന്നു നിന്നു . എന്നാൽ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ ചെന്നായ തയാറായിരുന്നില്ല. മുന്നോട്ടുനീങ്ങിയ കരടിയുടെ പിൻഭാഗത്ത് കടിക്കാൻ പലതവണ ചെന്നായ ശ്രമിക്കുന്നതായി വിഡിയോയിൽ കാണാം. മൃഗങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗാരി ഗസ്റ്റൺ എന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button