KeralaLatest NewsNewsIndia

‘കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്, എനിക്കൊരു തെറ്റ് പറ്റി’: പറഞ്ഞത് കള്ളമാണെന്ന് സമ്മതിച്ച് സെയ്തലവി

വയനാട്: ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് അവകാശപ്പെട്ട് പ്രവാസിയായ പനമരം സ്വദേശി സെയ്തലവി രംഗത്ത് വന്നിരുന്നു. തന്റെ അവകാശവാദം കള്ളമായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയാണ് സെയ്തലവി ഇപ്പോൾ. കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും എന്നാല്‍ സംഭവം കൈവിട്ട് പോവുകയായിരുന്നെന്നും സെയ്തലവി വീഡിയോ സന്ദേശത്തില്‍ പറയുന്നു. തെറ്റു പറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്. എനിക്കൊരു തെറ്റ് പറ്റി പോയി. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടു. കൂട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ വേദനയുണ്ട്’, സെയ്തലവി വ്യക്തമാക്കുന്നു.

Also Read:‘ധൈര്യമുള്ള ഒരു സ്ത്രീ’: വേണു ബാലകൃഷ്ണൻ എഴുതിയ പഴയ കഥ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഓണം ബമ്പർ ടിക്കറ്റ് തനിക്കാണ് ആദിച്ചതെന്ന അവകാശവാദവുമായി സെയ്തലവി രംഗത്തെത്തിയിരുന്നു. നാട്ടിലെ സുഹൃത്ത് അഹമ്മദ് വഴിയാണ് ലോട്ടറിയെടുത്തതെന്നും പണം സുഹൃത്തിനു അയച്ച് കൊടുത്തുവെന്നും സെയ്തലവി പറഞ്ഞിരുന്നു. എന്നാൽ, സെയ്തലവിയെ തള്ളി സുഹൃത്ത് അഹമ്മദ് രംഗത്ത് വന്നു. ‘ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാന്‍ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്’, എന്നായിരുന്നു അഹമ്മദ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button