KeralaNattuvarthaLatest NewsIndiaNews

കോൺഗ്രസിൽ പോര് മുറുകുന്നു, നെഹ്‌റു കുടുംബം പ്രതിക്കൂട്ടിൽ: പരാതികളുടെ പ്രവാഹം

ന്യൂ​ഡ​ല്‍​ഹി: നെഹ്‌റു കുടുംബത്തെ പ്രതിക്കൂട്ടലാക്കി കോൺഗ്രസിൽ പരാതികൾ അധികരിക്കുന്നുവെന്ന് റിപ്പോർട്ട്‌. വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ സം​ഘ​ര്‍​ഷം വ​ര്‍​ധി​ക്കാൻ കാരണം ഹൈക്കമാൻഡ് തീരുമാനങ്ങളിൽ വന്ന പക്വതയില്ലായ്മയാണ് വിമർശനങ്ങൾക്ക് വഴി വയ്ക്കുന്നത്.

Also Read:എ​യ്ഡ​ഡ്, പൊ​തു​മേ​ഖ​ല, സ​ഹ​ക​ര​ണ​മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ നിയമനങ്ങളിലടക്കം പൊലീസ് വെരിഫിക്കേഷന്‍ നിർബന്ധമാക്കി

തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട പ്ര​സി​ഡ​ന്‍​റ്​ പാ​ര്‍​ട്ടി​ക്ക്​ വേ​ണ​മെ​ന്ന്​ മു​തി​ര്‍​ന്ന നേ​താ​വ്​ ക​പി​ല്‍ സി​ബ​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യപ്പെട്ടിട്ടുണ്ട്. അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ര്‍​ത്ത​ക​സ​മി​തി വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​ജി 23 ​സം​ഘ​ത്തി​ലെ മ​റ്റൊ​രു നേ​താ​വാ​യ ഗു​ലാം​ന​ബി ആ​സാ​ദ്​ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക്​ ക​ത്ത​യ​ച്ചിട്ടുമുണ്ട്.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും നിലവിൽ കോൺഗ്രസിൽ നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. പ​ഞ്ചാ​ബി​ലെ രാജി തീരുമാനങ്ങൾക്ക് പി​റ​കെ​യാ​ണ്​ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​നെ​തി​രെ വീ​ണ്ടും രംഗത്ത് ഇ​റ​ങ്ങി​യ​ത്. ത​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​നെ​തി​ര​ല്ല, അ​തേ​സ​മ​യം, നേ​തൃ​ത്വ​ത്തി​ന്റെ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ള്‍ മാ​ത്ര​മ​ല്ലെ​ന്ന്​ ക​പി​ല്‍ സി​ബ​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button