KeralaLatest NewsNewsCrime

കിടപ്പുരോഗിയായ ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

മോനിപ്പള്ളി: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ഉഴവൂർ പഞ്ചായത്തിലെ ചേറ്റുകുളം പുലിയൻമാനാൽ രാമൻകുട്ടിയാണ് (86) കിടപ്പുരോഗിയായ ഭാര്യ ഭാരതിയെ (82) കൊലപ്പെടുത്തിയ ശേഷം വീടിനു സമീപത്തെ കിണറ്റിൽ ചാടിയത്.

Also Read: കാക്കനാട് ലഹരി സംഘത്തിലെ ടീച്ചര്‍ പിടിയിൽ: അറസ്റ്റിലായത് കൊച്ചി സ്വദേശിനി സുസ്‍മിത ഫിലിപ്പ്

ഭാരതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ രാമൻകുട്ടി വീടിനു പിൻഭാഗത്തെ കിണറ്റിൽ ചാടുകയായിരുന്നു. 10 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നു നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണു രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ അഞ്ചരയോടെ ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്. ജനാലപ്പടിയിലും കർട്ടനിലും രക്തക്കറയുണ്ട്.

രാമൻകുട്ടിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന് മറവിരോഗം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾ പറയുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സജീവ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ശാസ്ത്രീയ പരിശോധനാ വിഭാഗവും വിരലടയാള വിദഗ്ധരും ഭാരതി മരിച്ചുകിടന്ന മുറിയും കിണറും പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button