Latest NewsNewsWeirdVideosFunny & Weird

‘ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ’: എയർപോർട്ട് ജീവനക്കാരോട് അനുവാദം ചോദിച്ച് കുഞ്ഞ്: വൈറലായി വീഡിയോ

ദോഹ : ഭൂമിയില്‍ ഏറ്റവും മനോഹരമായ കാഴ്ച ഒരുപക്ഷേ കുഞ്ഞുങ്ങളുടെ കളിയും ചിരിയും ഒക്കെ ആയിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ രസകരമായ ചില വീഡിയോകള്‍ സോഷ്യൽമീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു പെൺകുഞ്ഞിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയില്‍ പെൺകുഞ്ഞ് രണ്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നടക്കുന്നതായി കാണാം. അവള്‍ എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ‘ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ’ എന്ന് അനുവാദം ചോദിക്കുകയാണ്. അനുമതി കിട്ടിയ ഉടന്‍ അവള്‍ ആന്റിയുടെ അടുത്തേക്ക് ഓടി. ആന്റിയെ വിളിക്കുമ്പോള്‍ അവര്‍ തിരിഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ ഓടിവരുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്യുന്നത്. ഇന്നത്തെ ദിവസത്തെ സന്തോഷം എന്നും എന്തൊരു ക്യൂട്ടാണ് എന്നുമൊക്കെ ആളുകള്‍ കമന്‍റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button