പഞ്ച്കുള: ശിഷ്യകളായ രണ്ട് യുവതികളെ പീഢിപ്പിച്ച കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ച സൗദ വിശ്വാസസംഘത്തിന്‍റെ ഗുരുവായ ഗുര്‍മീത് റാം റഹിം സിങിനും നാല് കൂട്ടാളികള്‍ക്കും മാനേജരുടെ കൊലപാതകത്തില്‍ ജീവപരന്ത്യം തടവ് വിധിച്ച് സിബി ഐ കോടതി ഉത്തരവായി. ലൈംഗിക പീഢനകേസിൽ റോഹ്ടക്കിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഗുര്‍മീത് റാം റഹിം സിങ്.
2002 ജൂലായ് 10നാണ് ദേര സിര്‍സയുടെ മാനേജര്‍ രഞ്ജിത് സിംഗ് കൊല ചെയ്യപ്പെട്ടത്. ഇതിന് പിന്നില്‍ ഗുര്‍മിത് റാം റഹിമും സംഘവുമാണെന്ന് കോടതിയ്ക്ക് ബോധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കേസില്‍ റാം റഹിം സിങ്ങിന് 31 ലക്ഷവും ബാക്കി നാല് പേര്‍ക്ക് 50,000 രൂപ വീതവും പിഴയും ചുമത്തിയിട്ടുണ്ട്.
ദേരാ ആസ്ഥാനത്ത് സ്ത്രീകളെ ഗുര്‍മിത് റാം റഹിം സിങ് ദുരുപയോഗം ചെയ്യുന്നതായുള്ള വാര്‍ത്തയടങ്ങിയ അജ്ഞാത കത്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ മാനേജര്‍ രഞ്ജിത് സിങാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ കൊല്ലപ്പെട്ടത്.
Post Your Comments