Latest NewsIndiaNewsCrime

ലോഡ്ജിലെത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയില്‍

തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി വ്യാഴാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്

നാഗ്പൂര്‍: ലോഡ്ജിലെത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 21 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ യുവാവാണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനാകാത്തതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി വ്യാഴാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്.

Read Also : രോഹിത് വെമുല ജീവന്‍ വെടിഞ്ഞത് എന്തിനെന്ന് ഇപ്പോള്‍ മനസിലാകുന്നു, നീതി ലഭിക്കാതെ പിന്മാറില്ലെന്ന് ദീപ

യുവാവ് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button