Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ട് മത്സരങ്ങൾ, ബാഴ്‌സലോണയ്ക്ക് നിർണായകം

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ഇന്ന് എട്ട് മത്സരങ്ങൾ. നിലവിലെ യുവേഫ ചാമ്പ്യന്മാരായ ചെൽസി ഇന്ന് മാൽമോയെ നേരിടും. സീസണിൽ മികച്ച ഫോമിലുള്ള ചെൽസിക്ക് എളുപ്പമായിരിക്കും ഇന്നത്തെ മത്സരം. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി ജയിച്ചിരുന്നു. ബാഴ്സലോണക്ക് ഇന്ന് എതിരാളികൾ ഡൈനാമോ കിവാണ്.

വിജയം നിർണായകമായതിനാൽ മികച്ച ടീമിനെ തന്നെ ബാഴ്സലോണ ഇന്ന് കളത്തിലിറക്കും. അതേസമയം സൂപ്പർ താരം അഗ്വേറോ ഇന്ന് കളിക്കില്ല. ഇന്നത്തെ മത്സരം പരാജയപ്പെട്ടാൽ ബാഴ്സലോണ ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇന്ന് ജർമ്മനിയിൽ നടക്കുന്ന മത്സരത്തിൽ ബെൻഫികയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയെയും യുവന്റസ് സെനിറ്റിനെയും നേരിടും.

Read Also:- അച്ചാർ പ്രശ്നക്കാരൻ, ദിവസവും കഴിക്കുന്ന ശീലം ഒഴിവാക്കാം..

അതേസമയം, സാവിയെ പരിശീലകനായി വേണമെങ്കിൽ ബാഴ്സലോണ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ക്ലബായ അൽ സാദ് രംഗത്തെത്തി. സാവിക്ക് അൽ സാദിൽ ഇനിയും രണ്ടു വർഷത്തെ കരാർ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമെ പരിശീലകനെ വിട്ടു തരൂ എന്നാണ് അൽ സാദിന്റെ നിലപാട്. ബാഴ്സലോണ ഈ തുക നൽകാൻ തയ്യാറായേക്കില്ല. സാവി തന്നെ ഈ തുക നൽകി അൽ സാദ് വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button