KeralaLatest NewsNewsIndia

‘ഇന്ധനനികുതി കുറയ്ക്കില്ല, പകരം ക്രിസ്മസ് കിറ്റിൽ ഒരു ക്രീം ബിസ്‌ക്കറ്റ് എക്സ്ട്രാ തരാം’:സർക്കാരിനെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഏറെ നാൾ നീണ്ട ഇന്ധനവില വർദ്ധനവിന് പരിഹാരമായി കേന്ദ്ര സർക്കാർ ഇന്നലെ വില കുറച്ചിരുന്നു. എന്നാൽ, ഇതിനനുസരിച്ച് വില കുറയ്ക്കാൻ കേരളം തയ്യാറായില്ല. ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും ഇതോടെ പൊളിയുകയാണ്. ജനദ്രോഹ നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും വില കുറയ്‌ക്കണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു. കേന്ദ്രം ഇന്ധന വില കുറച്ചാല്‍ സംസ്ഥാനവും കുറയ്ക്കുമെന്ന് കേരളം പറഞ്ഞിരുന്നു. എന്നാൽ, ഈ വാക്ക് പാലിക്കാൻ തയ്യാറാകാതെ കേരളം നിലയുറപ്പിക്കുമ്പോൾ ജനങ്ങൾ യാഥാർത്ഥത്തിൽ വലയുകയാണ്.

സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പോക്കറ്റടിക്കാരന്റെ ന്യായം പോലെ, പോക്കറ്റില്‍ നിന്ന് പണമെല്ലാം എടുത്തശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്ന് പറയുന്നപോലെയാണ് കേന്ദ്രം ഇന്ധന നികുതി കുറച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്ത് വന്നു. കോവിഡിനെ തുടർന്ന് വലഞ്ഞിരിക്കുന്ന ജനങ്ങളെ ഇങ്ങനെ പിഴിയുന്നത് എന്നതിനാണെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ധനനികുതി കുറയ്ക്കില്ല, പകരം ക്രിസ്മസ് കിറ്റിൽ ഒരു ക്രീം ബിസ്‌ക്കറ്റ് എക്സ്ട്രാ തരാം എന്നും ചിലർ ഇടതുസർക്കാരിന്റെ പരിഹസിക്കുന്നു.

Also Read:കേന്ദ്രം അഞ്ച് കുറച്ചപ്പോ കേരളം ഒന്നര കുറച്ചില്ലേ, അത് കുറച്ചതല്ലല്ലോ കുറഞ്ഞതല്ലേ: കെ ജെ ജേക്കബ്

‘തുച്ഛമാണെങ്കിൽ തുച്ഛം, കേന്ദ്രം അത്രെങ്കിലും കുറച്ചു, ഇന്നി കേരളം അത്രെങ്കിലും കുറയകണം, ഇല്ലെങ്കിൽ ഇന്നി കേന്ദ്രത്തെ കുറ്റം പറഞ്ഞു നടന്നിട്ട് കാര്യമില്ല. കേരളസർക്കാർ നികുതി കുറക്കണം. ഇത് ഒന്നടങ്കം ജനങ്ങളുടെ ആവശ്യമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല’, പലരും കമന്റ് ചെയ്യുന്നു. കേരളം എന്തുകൊണ്ട് കുറയ്ക്കുന്നില്ല എന്ന ചോദ്യത്തിനും പലരും മറുപടി കണ്ടെത്തി കഴിഞ്ഞു. ‘കേരളത്തിൽ കുറയ്ക്കാൻ ഒന്നും പോകുന്നില്ല. സർക്കാറിന് ആകെയുള്ള വരുമാനം ഇതിൽ നിന്നും ഒന്നും പിന്നെ മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമാണ്. സർക്കാരിന് വരുമാനം കിട്ടുന്ന മാർഗം സർക്കാര് വേണ്ടെന്നു വയ്ക്കുമോ? കേരളത്തിലെ വികസനം വേണ്ടേ? എൽഡിഎഫ് വരും എല്ലാം ശരിയാകും. കിറ്റ് വാങ്ങി വോട്ട് ചെയ്ത് അധികാരത്തിൽ കയറ്റി വിട്ടതല്ലേ, അനുഭവിച്ചോ’ എന്നാണു പലരും പറയുന്നത്.

കേന്ദ്രം പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതാണ് വില കുറയാന്‍ കാരണം. അതേസമയം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button