AlappuzhaNattuvarthaLatest NewsKeralaNews

ഹോസ്​റ്റലിൽ വീണ് വിദ്യാർഥിനിക്ക് ഗു​രു​ത​ര പരിക്കേറ്റു : വീട്ടിൽ വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്ന് പ​രാ​തി

ഒ​ന്നാം വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ ലൈ​സ്ന കോ​ള​ജ് ഹോ​സ്​​റ്റ​ലി​ൽ ക​ഴി​ഞ്ഞ 31നാ​ണ് വീ​ണ​ത്

അ​മ്പ​ല​പ്പു​ഴ: ഹോ​സ്​​റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​നി വീ​ണ് പ​രി​ക്കേ​റ്റി​ട്ടും വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്ന് പ​രാ​തിയുമായി ബ​ന്ധു​ക്ക​ൾ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് സു​ലൈ​ഹ് മ​ൻ​സി​ലി​ൽ നൗ​ഷാ​ദ് റ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ലൈ​സ്ന​ക്കാ​ണ് (19) പ​രി​ക്കേ​റ്റ​ത്. ഒ​ന്നാം വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ ലൈ​സ്ന കോ​ള​ജ് ഹോ​സ്​​റ്റ​ലി​ൽ ക​ഴി​ഞ്ഞ 31നാ​ണ് വീ​ണ​ത്.

Read Also: വിദ്യാർഥിനിക്ക് മർ​ദനം : ആക്രമണം സൃഹുത്തുക്കൾക്കൊപ്പം കോളജിന് സമീപം നിൽക്കവെ

വീ​ഴ്ചയിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ല. പി​ന്നീ​ട് ലൈ​സ്ന​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ശ​രീ​ര​മാ​കെ നീ​രും പ​നി​യും ശ്വാ​സം മു​ട്ട​ലും ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

തുടർന്ന് പെ​ൺ​കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​പ്പോ​ൾ ന്യൂ​മോ​ണി​യ ബാ​ധി​ച്ച പെ​ൺ​കു​ട്ടി ഓ​ക്സി​ജന്റെ സ​ഹാ​യ​ത്താ​ലാ​ണ് ശ്വസിക്കുന്നത്. സംഭവത്തിൽ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ നിരുത്തരവാദിത്വപരമായ നടപടിക്കെതിരെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

shortlink

Post Your Comments


Back to top button