KeralaNews

പെട്ടിക്കടക്കാരനെ മർദിച്ച്​ 6000 രൂപയുടെ സാധനം കവർന്നയാളെ പോലീസ് പിടികൂടി, 30 ഓളം കേസുകളിൽ പ്രതി

ആലുവ: പെട്ടിക്കടക്കാരനെ പറ്റിച്ച് ആറായിരം രൂപയുടെ സിഗരറ്റും മറ്റുമായി കടന്നു കളഞ്ഞ കേസിൽ യുവാവ്​ പിടിയിൽ. പിടിയിലായ ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്‌റ്റ്യൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് ആലുവ പോലീസ് പറഞ്ഞു. 30 ഓളം കേസുകളിൽ പ്രതിയായ ഇയാൾ തുടർച്ചയായി താവളം മാറ്റിയാണ് മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.

Also Read :കളിത്തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം: കുഞ്ഞിന്റെ ശരീരത്തില്‍ തീവണ്ടി കയറിയിറങ്ങി

സെപ്തംബർ 23ന് തോട്ടക്കാട്ടുകരയിൽ ആനന്ദന്റെ കടയിൽ നിന്നാണ്​ സിനിമ ഷൂട്ടിങിനാണെന്ന് പറഞ്ഞ്​​ ഇയാൾ 6000 രൂപയുടെ സിഗരറ്റ് വാങ്ങി പറ്റിച്ചത്​. പണം നൽകാതെ പോയ ഇയാളുടെ ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെയും ചവിട്ടി താഴെ ഇട്ട് സർവിസ് റോഡിലൂടെ പ്രതി കടന്നുകളയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ആനന്ദന്​ പരിക്കേറ്റിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button