ദുബായ്: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ഈ മാസം അവസാനത്തോടെ സമ്പൂർണ്ണമായി വാക്സിനേറ്റഡാകുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. നിലവിൽ മുഴുവൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും ചുരുങ്ങിയത് ഒരു ഡോസ് കോവിഡ്-19 വാക്‌സിൻ ലഭിച്ചിട്ടുണ്ടെന്നും ഈ മാസം അവസാനത്തോടെ എല്ലാവർക്കും പൂർണമായി വാക്‌സിനേഷൻ നൽകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ക്‌ലി പറഞ്ഞു.
സെപ്റ്റംബറിൽ തന്നെ ദേശീയ കരാറിലുള്ള കളിക്കാർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകി. 97% ആഭ്യന്തര കളിക്കാർക്കും വാക്സിൻ രണ്ടാം ഡോസ് ലഭിച്ചു കഴിഞ്ഞു. ‘ഞങ്ങൾ 100% പുരുഷ-വനിതാ അന്താരാഷ്‌ട്ര കളിക്കാർക്കും 100% പൂർണ്ണമായി വാക്‌സിനേഷൻ നൽകി കഴിഞ്ഞു. ഞങ്ങളുടെ ആഭ്യന്തര താരങ്ങൾ മുഴുവൻ ആദ്യ ഡോസും സ്വീകരിച്ചു’ ഹോക്ക്‌ലി പറഞ്ഞു.
Read Also:- ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം..!!
അതേസമയം, 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാനില്‍ പര്യടനം നടത്താനൊരുങ്ങുകയാണ് ഓസ്ട്രേലിയന്‍ ടീം. പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവുമാണ് ഉണ്ടാവുക. 2022 മാര്‍ച്ചിലാവും പരമ്പര നടക്കുക. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളില്‍ വെച്ചാവും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 3, 12, 21 തിയ്യതികളിലാവും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.
Post Your Comments