CinemaLatest NewsIndiaBollywoodNewsEntertainment

കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ സങ്കടവും നാണക്കേടും തോന്നുന്നു: ഏകാധിപത്യം മാത്രമാണ് പരിഹാരമെന്ന് കങ്കണ

ഏറെ ചർച്ചയായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ നടി കങ്കണ റണൗത്ത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഖകരവുമാണെന്നും കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാജ്യമാണെന്ന് താരം വികാരപരമായി പ്രതികരിച്ചു. ഇങ്ങനെയാവണമെന്നാ​ഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ എഴുതി.

Also Read:ഫ്രാൻസിൽ ഇതുവരെ അടച്ചത് 92 പള്ളികൾ, 7 എണ്ണം കൂടി അടച്ചു പൂ‌ട്ടും:വർ​ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

ആദ്യത്തെ പോസ്റ്റിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരായിരുന്നു അവരുടെ പ്രതികരണം. ‘സങ്കടം, ലജ്ജാകരമായ, തികച്ചും അന്യായം. പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല, തെരുവിലിറങ്ങുന്ന ആളുകൾ നിയമങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, ഇതും ജിഹാദി രാഷ്ട്രമാണ്. ഇതുപോലെ ആഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ’, കങ്കണ കുറിച്ചു.

രാജ്യത്തിന്റെ ധർമ്മ ബോധം ഉറങ്ങിക്കിടക്കുന്ന അവസ്ഥയിൽ സ്വേച്ഛാദിപത്യമാണ് നല്ലതെന്ന് അ‌ടുത്ത പോസ്റ്റിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതി. അതേസമയം മറ്റ് ബോളിവുഡ് താരങ്ങളായ തപ്സി പന്നു, സോനു സൂദ്, റിച്ച ഛദ്ദ തുടങ്ങിയവർ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ അനുകൂലിച്ച് കൊണ്ട് രം​ഗത്തു വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button