Latest NewsEuropeNewsIndiaInternational

‘റഫാൽ പോർവിമാനങ്ങളുടെ കൈമാറ്റം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കും‘: ഫ്രാൻസ്

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം എക്കാലത്തെയും മികച്ച നിലയിൽ

പാരീസ്: കരാർ പ്രകാരമുള്ള റഫാൽ വിമാനങ്ങൾ എല്ലാം 2022 ഏപ്രിൽ മാസത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് ഫ്രാൻസ് അറിയിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മനുവൽ ലെനയ്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം എക്കാലത്തെയും മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ബലാത്സംഗ കേസ് പ്രതികളെ വന്ധ്യംകരിക്കൽ: നിയമം പിൻവലിക്കാനുള്ള നീക്കവുമായി പാകിസ്ഥാൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഈ വ്യക്തിബന്ധം ഇരു ജനവിഭാഗങ്ങൾക്കിടയിലും ഉണ്ട്. ഇരു നേതാക്കളും അളവറ്റ ദേശസ്നേഹവും പരസ്പര ബഹുമാനവും പുലർത്തുന്നവരാണെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലെനെയ്ൻ പറഞ്ഞു.

ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ ഇന്ത്യയുമായി മികച്ച സഹകരണത്തോടെയാണ് ഫ്രാൻസ് മുന്നോട്ട് നീങ്ങുന്നത്. ഇരു രാജ്യങ്ങളും തീവ്രവാദത്തിന്റെ ഇരകളാണ്. ഇരു രാജ്യങ്ങളിലെയും ഏജൻസികൾ ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറാറുണ്ട്. ഫ്രഞ്ച് സൈനികർ എൻ എസ് ജിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അതിനായി ഫ്രാൻസ് എല്ല പിന്തുണയും അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊടുംഭീകരൻ മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും ഫ്രാൻസും സഹകരിച്ചാണ് നീങ്ങിയത്. ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സ് നശിപ്പിക്കുക എന്നതാണ് നിലവിൽ ഇന്ത്യയും ഫ്രാൻസും ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അത് വഴി തീവ്രവാദത്തിന്റെ വേരറുക്കാൻ സാധിക്കുമെന്നും ഇമ്മനുവൽ ലെനെയ്ൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button