KollamKeralaNattuvarthaLatest NewsNews

വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : രണ്ടുപേർ പിടിയിൽ

മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ആ​സി​ഫി​നാ​ണ് കു​ത്തേ​റ്റ​ത്

കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിൽ രണ്ടുപേർ ​പി​ടി​യി​ൽ. വ​ട​ക്കേ​വി​ള അ​യ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ -68 മ​ന​ക്ക​ര തെ​ക്ക​തി​ൽ വീ​ട്ടി​ൽ എ​സ്. ഷി​യാ​സ്​ (19), അ​യ​ത്തി​ൽ ജി.​വി ന​ഗ​ർ 53 കാ​വു​ങ്ക​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ ആ​ർ. റെ​നീ​ഫ് (20) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ആ​സി​ഫി​നാ​ണ് കു​ത്തേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെയാണ് സംഭവം. ടി.​കെ.​എം കോ​ള​ജ് ലൈ​ബ്ര​റി ഹാ​ളി​ന് മു​ന്നി​ൽവെ​ച്ചാ​ണ് പ്രതികൾ വിദ്യാർഥിയെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

Read Also : അന്യസംസ്ഥാന ​തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​നു നേ​രെ ആ​ക്ര​മ​ണം : പ്രതികൾ അറസ്റ്റിൽ

ഇ​യാ​ളു​ടെ സു​ഹൃ​ത്തിന്റെ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ ഷി​യാ​സ്​ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​തിന്റെ വി​രോ​ധ​ത്തി​ലാ​ണ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ ആ​സി​ഫി​നെ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന് റെ​നീ​ഫ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ഴ​ത്തി​ൽ കു​ത്തി മു​റി​വേ​ൽ​പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, വി.​എ​സ്. ശ്രീ​നാ​ഥ്, ജ​യ​ൻ കെ. ​സ​ക്ക​റി​യ, സ​ന്തോ​ഷ്, ജാ​ന​സ്​ പി. ​ബേ​ബി എ.​എ​സ്.​ഐ ഡെ​ൽ​ഫി​ൻ ബോ​ണി​ഫ​സ്, സി.​പി.​ഒ​മാ​രാ​യ സാ​ജ​ൻ, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button