Latest NewsNewsIndia

യോഗി വെറും ഫോട്ടോ എടുക്കൽ മുഖ്യമന്ത്രി, സമാജ് വാദി പാർട്ടി വന്നാൽ റോഡുകൾ കണ്ണാടി പോലെ തിളങ്ങും: അപർണ യാദവ്

ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ വിവിധ അവകാശവാദങ്ങൾ ഉന്നയിച്ച് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. ഇപ്പോഴിതാ സമാജ് വാദി പാർട്ടി നേതാക്കളാണ് കാർഷിക നിയമം പിൻവലിക്കാൻ കാരണമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുലായം സിംഗ് യാദവ് കുടുംബത്തിലെ ഇളയ മരുമകളായ അപർണ യാദവ്.

നരേന്ദ്രമോദിയെ സമ്മർദ്ദത്തിലാക്കിയത് അഖിലേഷ് യാദവാണെന്ന പ്രചാരണമാണ് നടത്തുന്നത്. കർഷക നിയമം പ്രഖ്യാപിച്ചത് മുതൽ തങ്ങൾക്ക് അതിന്റെ ദുരന്തം അറിയാമായിരുന്നു. കേന്ദ്രസർക്കാരും നരേന്ദ്രമോദിയും പിടിവാശി നടത്തിയാണ് കർഷകരെ വഞ്ചിച്ചത്. എന്നാൽ, കർഷകരെ രക്ഷിച്ചത് മുലായം സിംഗും അഖിലേഷ് യാദവുമാണ്. ധർതീപുത്ര് കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചാണ് അപർണ പ്രസംഗം ആരംഭിച്ചത്.

Read Also  :  ക്വാറന്റീൻ ലംഘനം: കമൽഹാസനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്

അമേഠിയിൽ നിന്നും രാഹുലിനെ തോൽപ്പിച്ച സ്മൃതി ഇറാനിയെ നിശിതമായി വിമർശിച്ച അപർണ വികസനം എങ്ങുമെത്തിയില്ലെന്നും ആരോപിച്ചു. യോഗി ആദിത്യനാഥ് വെറും ഫോട്ടോ എടുക്കൽ മുഖ്യമന്ത്രിയാണ്. സമാജ് വാദി പാർട്ടിയെ അധികാരത്തിലേറ്റിയാൽ എല്ലാ റോഡുകളും കണ്ണാടി പോലെ തിളങ്ങുമെന്ന വാഗ്ദാനം നൽകിയാണ് അപർണ പ്രസംഗം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button