Latest NewsInternational

യു.എസ് നൽകിയത് 30 ജാവലിൻ മിസൈലുകൾ : സൈനികബലം വർധിപ്പിച്ച് ഉക്രൈൻ

450 മില്യൺ ഡോളറിന്റെ സുരക്ഷാ സംവിധാനങ്ങളും ആയുധങ്ങളും നൽകുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഉക്രൈന് 30 മിസൈലുകൾ നൽകി അമേരിക്ക. ടാങ്ക് വേധ മിസൈലുകളായ ജാവലിൻ ആണ് ഉക്രൈൻ സ്വന്തമാക്കിയത്. ഇതിനോടൊപ്പം 180 മറ്റ് മിസൈലുകളും നൽകിയതായി പ്രതിരോധ വക്താവ് ലെഫ്റ്റ് കേണൽ ആന്റോൺ സെമെൽറോത്ത് പറഞ്ഞു.

ഏതാണ്ട് 60 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്നവയാണ് അമേരിക്ക ഉക്രൈൻ നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ അവസാനം തന്നെ ഉക്രൈൻ ഇവ കൈപ്പറ്റിയിരിക്കുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നു. ആകെ മൊത്തം 450 മില്യൺ ഡോളറിന്റെ സുരക്ഷാസംവിധാനങ്ങളും ആയുധങ്ങളും ഉക്രൈന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കിയതിനെത്തുടർന്ന് ഉക്രൈൻ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. ഏതു നിമിഷവും ഒരാക്രമണം ഉക്രൈനിലേക്ക് ഉറ്റു നോക്കുന്ന ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഈ അവസരത്തിലാണ് അമേരിക്കയുടെ അവസരോചിതമായ സൈനിക സഹായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button