Latest NewsNewsIndia

ഹെലികോപ്റ്റര്‍ അപകടം,അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യോമസേനയുടെ കടുത്ത നിര്‍ദ്ദേശം

അപകടം നടക്കുന്നതിന് തൊട്ട് മുന്‍പെടുത്ത ആകാശ ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കപ്പെട്ട വീഡിയോ കര്‍ശന പരിശോധനയ്ക്ക്

കുനൂര്‍ : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി അഭ്യൂഹങ്ങളാണ് പരന്നത്. ഇതോടെ അപകടവുമായി ബന്ധപ്പെട്ട് ഒരു കാരണവശാലും അഭ്യൂഹങ്ങളും ഇല്ലാക്കഥകളും പരത്തരുതെന്ന് വ്യോമസേന കര്‍ശനമായി നിര്‍ദ്ദേശിച്ചു. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ‘അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുകയും വസ്തുതകള്‍ പുറത്തുകൊണ്ടുവരുകയും ചെയ്യും. അതുവരെ മരിച്ചവരുടെ അന്തസ്സിനെ മാനിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്’- സേന വ്യക്തമാക്കി

Read Also : റാവത്തിന്റെ മരണത്തിൽ ഇടതു ലിബറലുകൾക്കോ ഇസ്ലാമിസ്റ്റുകൾക്കോ ഒരു വികാരവും തോന്നുന്നില്ല, ചിലർ ആനന്ദിക്കുന്നു: ശങ്കു

അന്വേഷണ സംഘം തലവന്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും സംഘവും അപകടസ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ‘ബ്ലാക്‌ബോക്‌സ്’ എന്ന ഡാറ്റാ റെക്കോര്‍ഡര്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. വ്യാഴാഴ്ച ബംഗളൂരുവിലേക്ക് ഡാറ്റാ റെക്കോര്‍ഡര്‍ കൊണ്ടുപോയിരുന്നു. ഹെലികോപ്റ്റര്‍ അപകടം നടക്കുന്നതിന് തൊട്ട് മുന്‍പെടുത്ത ആകാശ ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കപ്പെട്ട വീഡിയോയും സംഘം പരിശോധിക്കുന്നുണ്ട്. വിനോദ സഞ്ചാരികള്‍ എടുത്ത ദൃശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. വീഡിയോ എടുത്ത റെയില്‍പാതയിലും അന്വേഷണ സംഘം പരിശോധന നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button