KannurKeralaNattuvarthaLatest NewsNews

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന : നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

പെ​രി​ങ്ങാ​ടി വാ​ണു​ക​ണ്ട കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പറമ്പിൽ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ബോംബ് കണ്ടെത്തിയത്

ന്യൂ​മാ​ഹി: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അ​ഞ്ചു​നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച 12.30 ഓ​ടെ​യാ​ണ്​ ഇ​വ ക​ണ്ടെ​ടു​ത്ത​ത്. പെ​രി​ങ്ങാ​ടി വാ​ണു​ക​ണ്ട കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പറമ്പിൽ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ബോംബ് കണ്ടെത്തിയത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ന്നും ക​ണ്ടെ​ത്താനായില്ല.

തി​രി​കെ പോരാനൊരുങ്ങുമ്പോഴാണ് പ​റ​മ്പി​ലെ മ​തി​ലി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്ത് അ​ട​ച്ച​ത്​ അ​സി. എ​സ്.​ഐ അ​നി​ൽ​കു​മാ​ർ ശ്രദ്ധിച്ചത്. ഇ​വി​ടെ മ​ണ്ണെ​ടു​ത്ത​പ്പോ​ൾ ഉ​ള്ളി​ലേ​ക്ക് പോ​യ നി​ല​യി​ൽ പൈ​പ്പ് ക​ണ്ടെ​ത്തി.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ടിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാള്‍ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തു​ട​ർ​ന്ന് സ​മീ​പ​ത്തു നി​ന്ന് മണ്ണുമാന്തിയ​ന്ത്രം എ​ത്തി​ച്ച് മ​ണ്ണെ​ടു​ത്തു. അപ്പോഴാണ് ര​ണ്ട​ര അ​ടി നീ​ള​മു​ള്ള പൈ​പ്പി​ന​ടി​യി​ൽ 200 എം.​എം നീ​ള​മു​ള്ള മ​റ്റൊ​രു പൈ​പ്പ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തത്. ഇ​തി​ന​ക​ത്താ​ണ് ബോം​ബു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ദി​ന​പ​ത്ര​ങ്ങ​ൾ മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ രീ​തി​യി​ലാ​ണ് ബോം​ബു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

സംഭവസ്ഥലത്ത് ന്യൂ​മാ​ഹി പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ട്ട​ടു​ത്ത പ​റ​മ്പു​ക​ളി​ൽ ഡോ​ഗ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button