അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. കോവിഡ് വ്യാപനം തടയുന്നതിൽ വാക്‌സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുകയാണ് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി. കോവിഡ് വ്യാപനം കുറയ്ക്കാനും പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിനുമായി വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ സ്വീകരിക്കണമെന്ന് അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.
മാസ്‌കുകളുടെ ഉപയോഗം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ പ്രതിരോധ ശീലങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ രാജ്യത്തെ ഓരോ നിവാസിയുടെയും ചുമതലയാണെന്നെന്നും യുഎഇ വ്യക്തമാക്കി.
കോവിഡ് രോഗബാധ, ഒമിക്രോൺ വകഭേദത്തിന്റെ സാന്നിദ്ധ്യം ഉൾപ്പടെ, ഫലപ്രദമായി കണ്ടെത്തുന്നതിനായി പിസിആർ പരിശോധനകൾ വർധിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു.
Post Your Comments