ThiruvananthapuramKeralaNattuvarthaLatest NewsNews

നേമത്ത് വീട്ടമ്മ തീകൊളുത്തി മരിച്ചത് ഗാര്‍ഹിക പീഡനം മൂലം : വെളിപ്പെടുത്തലുമായി മകൾ

മുന്‍ പട്ടാളക്കാരന്‍ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ഞായറാഴ്ച തീപ്പൊള്ളലേറ്റതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ മരിച്ചത്

തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി മകൾ രം​ഗത്ത്. ഗാര്‍ഹിക പീഡനം മൂലമാണ് അമ്മ മരിച്ചതെന്ന് മകള്‍ വെളിപ്പെടുത്തി.

മുന്‍ പട്ടാളക്കാരന്‍ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ഞായറാഴ്ച തീപ്പൊള്ളലേറ്റതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ മരിച്ചത്. വര്‍ഷങ്ങളായി ബിജുവും വീട്ടുകാരും നടത്തുന്ന മാനസിക-ശാരീരിക പീഡനങ്ങളാണ് ദിവ്യയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടതെന്നാണ് ആരോപണം ഉയരുന്നത്. ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം വിവരിച്ച്‌ ദിവ്യ അയച്ച സന്ദേശവും പുറത്തു വന്നിട്ടുണ്ട്.

Read Also : കോൺ​ഗ്രസുകാ‍ർക്കെതിരെ തീവ്രവാദ പരാ‍മർശം നടത്തി: പൊലീസുകാ‍രെ സസ്പെൻഡ് ചെയ്തു

മണ്ണെണ്ണയൊഴിച്ച്‌ അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ബിജു ദിവ്യയെ മര്‍ദിച്ചെന്ന് ദൃക്സാക്ഷിയായ മകള്‍ പറഞ്ഞു. ആ ദിവസം പെട്ടെന്നുണ്ടായ വഴക്കല്ല. എന്തെങ്കിലും സംഭവിച്ചാല്‍ ഭര്‍ത്താവാണ് ഉത്തരവാദിയെന്നു പറഞ്ഞ് ദിവ്യ ഏതാനും മാസം മുന്‍പ് സഹോദരിക്ക് അയച്ച സന്ദേശവും കുടുംബം തെളിവായി ചൂണ്ടിക്കാട്ടി. അതേസമയം ബിജുവിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button