KeralaLatest NewsIndia

‘ആധുനിക ഇന്ത്യകണ്ട ഏറ്റവും ശരിയായ തൊഴിലാളി നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകൾക്ക് പറയേണ്ടിവരും’- അബ്ദുള്ളകുട്ടി

ഉൽഘാടന വേദിയിൽ എത്തിയ ഉടൻ പ്രധാനമന്ത്രി ചെയ്തത്, കാശി ക്ഷേത്രത്തിന്റെ നവീകരണ ജോലി ചെയ്ത തൊഴിലാളികളെ ആദരിക്കുക ആണ്.

വാരണാസി: ഇങ്ങനെ പോയാൽ ആധുനിക ഇന്ത്യ കണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും മോദിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് പറയേണ്ടിവരുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടി. കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥധാം ഇടനാഴി രാജ്യത്തിനു സമർപ്പിച്ച ചടങ്ങിൽ സംബന്ധിച്ച ശേഷമായിരുന്നു ഫേസ്ബുക്കിലൂടെ അബ്ദുളളക്കുട്ടിയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഇന്ന് വരാണസിയിൽ
കാശി വിശ്വനാഥ് കോറിഡോർ
വികസന വിസ്മയം കാണാൻ ഭാഗ്യം കിട്ടി.
ഗംഗയിൽ സ്നാനം ചെയ്ത്,
ക്ഷേത്രത്തിൽ
പൂജാദി കർമ്മങ്ങൾ കഴിഞ്ഞ്,
ഉൽഘാടന വേദിയിൽ എത്തിയ ഉടൻ അദ്ദേഹം
പ്രധാനമന്ത്രി ചെയ്തത്,
കാശി ക്ഷേത്രത്തിന്റെ നവീകരണ ജോലി ചെയ്ത തൊഴിലാളികളെ ആദരിക്കുക
ആണ്.

പുഷ്പവൃഷ്ടി നടത്തി ,
ഒന്നിച്ച് ഫോട്ടോ എടുത്ത്,
ഉൽഘാട ചടങ്ങിന്
ശേഷം അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു
മോദിജി അത്കൊണ്ട് ഒക്കെയാവാം
ജനഹൃദയങ്ങൾ കീഴടക്കുന്നത് ..
ആധുനിക ഇന്ത്യകണ്ട ഏറ്റവും ശരിയായ തൊഴിലാളി വർഗ്ഗ നേതാവും
മോദിയാണെന്ന് കമ്മ്യൂണിസ്റ്റ്കാർക്ക് പറയേണ്ടിവരുന്നകാലം വിദൂരമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button