KottayamLatest NewsKeralaNattuvarthaNews

ഭർത്താവിനെ വെട്ടിക്കൊന്ന് വീടുവിട്ട ഭാര്യ അറസ്റ്റിൽ: പിടിയിലായത് മണർകാട് പള്ളി പരിസരത്തുനിന്നും

കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യയെ പോലീസ് പിടികൂടി. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ കോട്ടയം മണർകാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഭർത്താവ് സിജിയെ വീട്ടിനുള്ളിൽ വച്ച് വെട്ടിക്കൊന്ന ശേഷം യുവതി ആറു വയസ്സുള്ള മകനുമായി വീടുവിട്ട് പോകുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. പുതുപ്പള്ളി വഴി മകനുമൊത്ത് നടന്നു പോകുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനിടെ ഇവർ കോട്ടയം ടൗണിൽ എത്തിയതായും റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ ഉണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവിടെ നിന്നും റോസന്നയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വൈകുന്നേരം പോലീസിന് ലഭിച്ച വിവരത്തിന്റെ മണർകാട് പള്ളി പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

കേരള പൊലീസിനുവേണ്ടി വാടക ഹെലികോപ്റ്റർ, പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം: കരാർ ചിപ്​സൺ ഏവിയേഷന്

പുലർച്ചെ നടന്ന കൊലപാതകം ഏറെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. രാവിലെ എട്ടു മണിക്ക് ശേഷവും വീട് തുറക്കാതെ വന്നതോടെയാണ് അയൽവാസികൾ എത്തി പരിശോധിക്കുകയായിരുന്നു.ഈ സമയം സിജിയെ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ വീട്ടിൽ കാണപ്പെടുകയായിരുന്നു. അതേസമയം, റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാരും അടുത്ത ബന്ധുക്കളും പോലീസിന് വിവരം കൈമാറി. ഇവർ മകനൊപ്പം നേരത്തെയും വീടുവിട്ട് ഇറങ്ങിപ്പോയിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button