Latest NewsNewsIndia

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ

കോയമ്പത്തൂർ: കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ ശരവണംപട്ടിക്കു സമീപമാണ് സംഭവത്തിൽ ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ 12നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതേതുടർന്ന് വീട്ടുകാർ ശരവണംപട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു: പരാതിയുമായി വീട്ടമ്മ

പോലീസ് അന്വേഷണം നടക്കുന്നതിനിടെ, ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നും ദുർഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൈകാലുകൾ ബന്ധിച്ച നിലയിലായിൽ കണ്ടെത്തിയ മൃതദേഹം കാണാതായ തങ്ങളുടെ മകളുടേതാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയാതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button