AlappuzhaLatest NewsKeralaNattuvarthaNews

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍, നിരോധനാജ്ഞ: സ്‌കൂളുകള്‍ക്ക് നാളെ അവധി

ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കും

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ആലപ്പുഴ നഗരസഭാ പരിധിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ജില്ലാ കല്കടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. നാളെ വരെയാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് അനുസരിച്ച്‌ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

read also :ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യയുടെ കുറ്റസമ്മതം; രേഷ്മ അറസ്റ്റിൽ

എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കും. സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button