Latest NewsIndiaNews

ബാങ്കുകളില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളില്‍ നിന്ന് പണം പിടിച്ചെടുത്തു : നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായികളില്‍ നിന്ന് ബാങ്കുകള്‍ പണം പിടിച്ചെടുത്തതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരില്‍ നിന്നായി ബാങ്കുകള്‍ 13100 കോടി രൂപ തിരിച്ചുപിടിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ വിറ്റഴിച്ചാണ് ബാങ്കുകള്‍ 13,109.17 കോടി രൂപ തിരിച്ചുപിടിച്ചതെന്നും മന്ത്രി പറഞ്ഞു. 2021 ജൂലൈ വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏഴുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകകള്‍ വായ്പാതട്ടിപ്പ് നടത്തിയവരില്‍ നിന്നായി 5.49 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചുവെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈ 16ന് വിജയ് മല്യയുടെ 792 കോടി രൂപയുള്ള ആസ്തി തിരിച്ചുപിടിച്ചതാണ് ഇതില്‍ ഏറ്റവും അവസാനത്തേതെന്നും മന്ത്രി പറഞ്ഞു.14,000 കോടി രൂപയുടെ പിഎന്‍ബി തട്ടിപ്പ് കേസില്‍ ഒളിവില്‍പ്പോയ വ്യവസായിയും മുഖ്യപ്രതിയുമായ നീരവ് മോദി നിലവില്‍ തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button