പത്തനംതിട്ട: റാന്നിയിൽ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. കുറുമ്പൻമൂഴി സ്വദേശി ജോളി (55) ആണ് മരിച്ചത്. തടയാൻ ശ്രമിച്ച ബാബുവിന് കുത്തേറ്റു.
ഇരുവരേയും കുത്തിയ കുറുമ്പൻമൂഴി സ്വദേശി സാബു ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യപാനത്തെത്തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജോളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments