KeralaLatest NewsNews

പതിനാറുകാരനെ പൊലീസ് – എക്സൈസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി : കഞ്ചാവ് ദേഹത്ത് ഒളിപ്പിച്ചുവെന്നാരോപണം

കൊല്ലം: വാഹന പരിശോധനയ്ക്കിടെ വണ്ടി നിര്‍ത്താതെപോയ പതിനാറുകാരനെ പൊലീസ് – എക്‌സൈസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ വിപിന്‍ സഹപാഠിക്ക് അരവണ പായസം നല്‍കുന്നതിന് ബന്ധുവിന്റെ ബൈക്കില്‍ പോകുകയായിരുന്നു. വഴിയില്‍ പൊലീസിന്റെയും എക്സൈസിന്റെയും സംയുക്ത വാഹനപരിശോധന നടക്കുകയായിരുന്നു.

Read Also : മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപെട്ടു: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

ലൈസന്‍സോ വാഹനത്തിന്റെ മറ്റ് രേഖകളോ കൈയിലില്ലാതിരുന്ന വിപിന്‍ പൊലീസ് കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്തിയില്ല. ഈ സമയം എതിര്‍ദിശയില്‍ നിന്ന് വന്ന എക്സൈസ് വാഹനം വിപിന്റെ ബൈക്കിന് കുറുകെ നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ കാല്‍മുട്ട് കൊണ്ട് മുഖത്തും മുതുകിലും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് വിപിന്‍ പറയുന്നു. മര്‍ദ്ദനത്തിനൊപ്പം നടുറോഡില്‍ ഉടുമുണ്ടഴിച്ച് പരിശോധിച്ചെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കഞ്ചാവ് ദേഹത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്നും വിപിന്‍ പറയുന്നു.

കൊല്ലം പരവൂര്‍ പൊലീസിനും എക്സൈസിനുമെതിരെ പരവൂര്‍ കുറുമണ്ടല്‍ സ്വദേശി വിപിനാണ് സിറ്റി പൊലീസ് കമ്മീഷണറിന് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button