ദില്ലി: മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മകള്‍ ഷാനെല്ലെയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ മന്ത്രി പുറത്തുവിട്ടത്. അര്ജുന് ഭല്ലയാണ് ഷാനെല്ലെയുടെ പ്രതിശ്രുത വരന്. രസകരമായ അടിക്കുറിപ്പോടെയാണ് മന്ത്രിയുടെ പോസ്റ്റ്.
‘ഞങ്ങളുടെ ഹൃദയം കവർന്ന മനുഷ്യന്..
@(അര്ജുന് ഭല്ല) ഞങ്ങളുടെ ‘കിറുക്കൻ’ കുടുംബത്തിലേക്ക് സ്വാഗതം. അരവട്ടനായൊരു അമ്മായിയപ്പനുമായും അതിലും മോശമായ ഞാനെന്ന അമ്മായിഅമ്മയുമായും നിങ്ങൾക്ക് ഇടപഴകേണ്ടി വരും. ഇത് ഞാന്‍ നിങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പാണ്’-എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധി പേര് ആശംസകളുമായി പോസ്റ്റിനടിയില്‍ എത്തി. ഷാനെല്ലെയെ കൂടാതെ സോഹര്‍, സോയിഷ് എന്നിവരാണ് സ്മൃതി ഇറാനിയുടെ മക്കള്‍.
പോസ്റ്റ് കാണാം:
View this post on Instagram
Post Your Comments